സൂര്യ കളങ്ക നിരീക്ഷണം ,സ്പേസ് സയൻസ് ക്ലാസുകൾ ,പരീക്ഷണങ്ങൾ,സാറ്റലൈറ്റ് മോഡൽ ഡെമൺസ്ട്രേഷൻ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിദ്യാഭാസ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ചു.
പങ്ങട ഗവ. യു പി സ്കൂൾ, പായിപ്പാട് എം എസ് റ്റീ സ്കൂൾ, കേന്ദ്രീയ വിദ്യാലയ, ബി സി എം കോളജ് , സെൻ്റ് ജോസഫ് ഗേൾസ് ഹൈ സ്ക്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾക്ക് പി ജി ശശികുമാർ, കേ എസ് ശശികല, സജി വർഗീസ്, എ എൻ സുധീഷ്, എന്നിവർ നേതൃത്വം നൽകി.
21 ്ന് പങ്ങ ട ഗവ യൂ പി എസിൽ നടന്ന നാഷണൽ സ്പേസ് ദിനാചരണം ഹെഡ് മിസ്ത്രസ് സുനിതകുമാരി ഉദ്ഘാടനം ചെയ്തു . പായിപ്പാട് എം എസ് റ്റീ സ്കൂളിൽ വൈ എം എ ലൈബ്രറി പ്രസിഡൻ്റ് ഷറഫുദ്ദീൻ സാഹിബ് , പ്രിൻസിപ്പാൾ സുശീല,ലൈബ്രറി സെക്രട്ടറി ഋഷികുമാർ എന്നിവർ സംസാരിച്ചു.
സെയിൻ്റ് ഗി ട്സ് എൻജിനീയറിങ് കോളേജിലെ എഡ്വിൻ കേ ജയേഷ് ൻ്റ നേതൃത്വത്തിൽസ്പേസ് ക്ലാസുകൾ നടത്തി.
പ്രൊഫ. പി എൻ തങ്കച്ചൻ പി ജി ശശികുമാർ എന്നിവർ സൂര്യകളങ്കത്തെ കുറിച്ച് ക്ലാസെടുത്തു.
ഇന്ന്( ആഗസ്ത് 24) പല അൽഫോൻസാ കോളജിൽ ടെലിസ്കോപ്പ് നിർമ്മാണവും സ്പേസ് സയൻസ് ക്ലാസും നടന്നു .