കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകൾക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു.
ചൂരണിയിലും കരിങ്ങാടുമായി ആറ് പേരെയാണ് കുട്ടിയാന മുൻപ് ആക്രമിച്ചിരുന്നത്. ആന കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നടപടികൾ വൈകുന്നതിനെതിരെ വനം വകുപ്പിനെതിരെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം നടത്തിവരികയാണ്.