ലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം എന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
''മുസ്ലീം ലീഗ് വൈറസാണ്. കോണ്‍ഗ്രസിന് ആ വൈറസ് ബാധ ഏറ്റിട്ടുണ്ട്. ഒരിക്കല്‍ ഈ വൈറസിനാല്‍ രാജ്യം വിഭജിക്കപ്പെട്ടതാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരും'' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുസ്ലീം ലീഗിന്റെ സഹായത്തോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എന്നായിരുന്നു ബി.ജെ.പിയിലെ കേന്ദ്രനേതാക്കന്മാരുടെ പ്രതികരണം.