മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ശുപാർശ. അന്വേഷണം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്‌ടർക്കും നിർദേശം. നിർമാണത്തിൽ വീഴ്‌ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശമുണ്ട്. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയുണ്ടാകും. തമിഴ്‌നാട് കമ്പം സ്വദേശിയായ ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരണ കാരണം വിഷ വാതകം ശ്വസിച്ചാണെന്ന് കണ്ടെത്തി. എന്ത് വാതകം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.












































































