സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 41,600 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 480 രൂപയുടെ ഇടിവാണ് സ്വർണവിലയിലുണ്ടായത്.