കോട്ടയം : പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബി.ജെ.പി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പി വോട്ട് വാങ്ങിയാൽ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുക. ബി.ജെ.പി വോട്ട് യു.ഡി.എഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടൽ. അല്ലാത്ത പക്ഷം എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സർക്കാരിൻ്റെ ആണിക്കല്ലിളക്കുമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല യ്ക്ക് ഗോവിന്ദൻ മറുപടി നൽകി. സർക്കാരിൻ്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദൻ പറഞ്ഞു.
ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.