മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്.
കപ്പല്‍ യാത്രയ്ക്കിടെയാണ് മനേഷിനെ കാണാതായത്. ലൈബീരിയന്‍ എണ്ണക്കപ്പലായ MT PATMOS ല്‍ നിന്നുമാണ് മനേഷിനെ കാണാതായത്.
കപ്പലിന്റെ സെക്കന്റ് ഓഫീസറാണ് മനേഷ് കേശവ് ദാസ്. അബുദാബിയിലെ ജെബല്‍ ധാനയില്‍ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായതെന്നാണ് സൂചന.
ഈ മാസം 11 നാണ് ഉദ്യോഗസ്ഥനെ കാണാതായതെന്ന് കപ്പല്‍ അധികൃതര്‍ പറഞ്ഞു. കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും മനേഷിനെ കണ്ടെത്താനായിട്ടില്ല. മനേഷിനായി തെരച്ചില്‍ തുടരുകയാണെന്നും കപ്പല്‍ അധികൃതര്‍ അറിയിച്ചു. ഇതിനിടെ മനേഷിന്റെ കുടുംബം കേന്ദ്ര സര്‍ക്കാരിന് പരാതി നല്കി.