കൊച്ചി: കൂലി വര്‍ദ്ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികള്‍ ഈ മാസം 14, 15 തീയതികളില്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് പിന്‍വലിച്ചു.
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാലിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളത്ത്നടന്നതൊഴിലാളികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനും തീരുമാനമായി. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാര്‍ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.