കോട്ടയം വെമ്പള്ളിയിലാണ് സംഭവം. വൈലാശ്ശേരി അര്‍ജുനന്‍ എന്ന ആനയാണ് ഇടഞ്ഞത്.
വെമ്പള്ളിയില്‍ റേഷന്‍ കടപ്പടിക്ക് സമീപം ജനവാസ മേഖലയില്‍ വച്ച് ഇന്ന് വൈകീട്ട് അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന്‍ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനയെ കയറ്റിയ ലോറിയിലുണ്ടായിരുന്ന മറ്റ് നാല് പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേക്ക് മാറ്റി.















































































