
കുമാരനെല്ലൂർ അനുപമയിൽ ചന്ദ്രശേഖരൻ നായരുടെ (78) മൃതദ്ദേഹമാണ്
ഇന്ന് വൈകുന്നേരം അഞ്ചരയോടെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം വീടിനോടു ചേർന്നുള്ള കാവിൽ വിളക്ക് തെളിയിക്കുന്നതിന് മുന്നോടിയായി തൊട്ടടുത്തുള്ള പുത്തൻകടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കാൽ വഴുതി ഒഴുക്കിൽപ്പെട്ടത്.
തുടർന്ന് ഫയർഫോഴ്സ് അധികൃതർ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്
ഞായറാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിനൊടുവിലാണ്
കാണാതായ കടവിന് 500 മീറ്റർ അകലെ വേങ്ങച്ചേരി കടവിന് സമീപം മൃതദേഹം കണ്ടെത്തിയത്.
കോട്ടയം, വൈക്കം എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സ്കൂബാ സംഘം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്.
ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മകൂട്ടം മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു
മൃഗസംരക്ഷണ വകുപ്പ് റിട്ടേഡ് ഉദ്യോഗസ്ഥനാണ് മരിച്ച ചന്ദ്രശേഖരൻനായർ. acv news