ബിഹാറിൽ കന്യാസ്ത്രീയെ വളഞ്ഞ് വെച്ച് അശ്ലീല പരാമർശം നടത്തി വിദ്യാർത്ഥികൾ. യൂണിഫോം ധരിച്ച ഒരു സംഘം വിദ്യാർഥികൾ പോൺ താരത്തിന്റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് ലൈംഗിക ചുവയോടെ അവഹേളിക്കുന്നതും അനുചിതമായി പെരുമാറുന്നതുമായ വീഡിയോ പുറത്തുവന്നു.
പോൺ താരം മിയ ഖലീഫയുടേയും ഒരു സിനിമാ നടിയുടേയും പേര് പറഞ്ഞാണ് വിദ്യാർഥികൾ കന്യാസ്ത്രീക്കെതിരെ അസഭ്യ പരാമർശങ്ങൾ നടത്തിയത്.
വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിൽ അസ്വസ്ഥയാകുന്ന കന്യാസ്ത്രീയേയും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് വിദ്യാർഥികൾക്കെതിരെ ഉയരുന്നത്. വിദ്യാർത്ഥികളുടെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും അപമാനകരമായ ഭാഷ ഉപയോഗിക്കുന്ന കുട്ടികൾ നാടിന് നാണക്കേടാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.














































































