കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു (44) വാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്
ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവാവ് മരണപ്പെടുകയായിരുന്നു. പിന്നീട് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല.
ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














































































