എന്താണ് പുറംലോകം കേരളത്തെക്കുറിച്ചും കൊച്ചിയെക്കുറിച്ചും ചിന്തിക്കുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നല്‍കി. കഴിഞ്ഞയാഴ്ചയായിരുന്നു പുതുക്കിപ്പണിയുന്നതിനായി തുറന്ന ഓടയില്‍ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത്.
ഒരു വിദേശി ഫോർട്ട് കൊച്ചിയില്‍ പുതുക്കിപ്പണിയുന്നതിനായി തുറന്ന ഓടയില്‍ വീണു. എന്തൊരു നാണക്കേടാണിത്. കേരളം നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമാണ് എന്നല്ലേ പുറത്തുള്ളവർ കേരളത്തെക്കുറിച്ച് ചിന്തിക്കുകയുള്ളു. ടൂറിസം മാപ്പില്‍ കേരളത്തെ മോശമായ രീതിയില്‍ ബാധിക്കുന്ന കാര്യമല്ലേ ഇത് ? ഒന്നും നേരെയാകാൻ സമ്മതിക്കില്ല എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.