വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശി ദിപീഷിനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് കാറില്‍ ദിപീഷ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സഹോദരി ദിവ്യയുടെ വീടിൻ്റെ 150 മീറ്റർ അകലെയാണ് അപകടം നടന്നത്. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ദിവ്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് ആദ്യഘട്ടത്തില്‍ ഭർത്താവ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. കുഞ്ഞുമോനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ദിവ്യയിൽ ഉള്ള സംശയമാണ് കൊലപാതകത്തിന് കാരണം