ഗാന്ധിനഗർ : ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാലയായ ഓസ്ട്രേലിയ ഡീക്കിൻ യൂണിവേഴ്സിറ്റി ബ്രാഞ്ച് കാമ്പസ് ഗാന്ധിനഗറിലെ ഗിഫ്റ്റ്സിറ്റിയിൽ ജൂലൈ മുതല്‍ ആരംഭിക്കും. ഔധ്യോഗിക ഉദ്ഘാടനം ഇന്ന് വൈബ്രന്റ് ഗുജറാത്തിന്റെ വേദിയില്‍ നടന്നു. ഈ വർഷം ജൂലൈ മുതൽ പ്രൊഫഷണൽ ആയി മാസ്റ്റർ ഓഫ് ബിസിനസ് അനലിറ്റിക്സും, മാസ്റ്റർ ഓഫ് സൈബർ സെക്യൂരിറ്റിയും പഠിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും, അതിനാൽ പഠനത്തിനായി വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരികയില്ലെന്നും, ഇതിലൂടെ ഓസ്ട്രേലിയ, ഇന്ത്യ വിദ്യാഭ്യാസത്തിൽ ഒരു പുതിയ തുടക്കം കുറിക്കുമെന്നും, ഓസ്ട്രേലിയ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ഒഎഎം അറിയിച്ചു.
2023 വർഷത്തിൽ 122,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോയത്. ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണർ ഗ്രീൻ, 36 ഓസ്ട്രേലിയൻ സർവ്വകലാശാലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 90 ഓളം അംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.