കോട്ടയം:കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിനെ വിജയിപ്പിക്കാൻ 1001 അംഗ ജനറൽ കൗൺസിൽ. ബുധനാഴ്‌ച കെപിഎസ് മേനോൻ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്‌തു. 251 അംഗ കമ്മിറ്റിയെയയും കൺവൻഷൻ തെരഞ്ഞെടുത്തു.

എൽഡിഎഫ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കേശവനാഥ് അധ്യക്ഷനായി. സിപി ഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, മുതിർന്ന നേതാവ് കെ സുരേഷ് കുറുപ്പ്, എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ, സിപിഐഎം ഏരിയാ സെക്രട്ടറി ബി ശശികുമാർ, എൽഡിഎഫ് നേതാക്കളായ സി എൻ സത്യനേശൻ, ഷീജ അനിൽ, സി കെ ശശിധരൻ, വി ബി ബിനു, എൻ എൻ വിനോദ്, എബി കുന്നേപറമ്പിൽ, സുഭാഷ് പുഞ്ചക്കോട്ടിൽ, സ്റ്റീഫൻ ജോർജ്, ജോജി കുറത്തിയാടൻ, പി കെ ആനന്ദക്കുട്ടൻ, ലതികാ സുഭാഷ്, പോൾസൺ പീറ്റർ, രാജീവ് നെല്ലിക്കുന്നിൽ, ഫ്രാൻസിസ് തോമസ്, എൻ സി ചാക്കോ, റെജി കുരുവിള, ടി സി ബിനോയി എന്നിവർ സംസാരിച്ചു.












































































