ആദ്യ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ കീവീസ് അടിച്ചെടുത്തു.
47 പന്തിൽ പുറത്താകാതെ 72 റൺസ് അടിച്ചെടുത്ത ഡാരിൽ മിച്ചലാണ് കീവീസിന്റെ വിജയശിൽപി.
ഓസ്ട്രേലിയ-പാക്കിസ്ഥാൻ രണ്ടാം സെമി ഫൈനലിലെ വിജയികളെ ന്യൂസിലൻഡ് കിരീടപ്പോരാട്ടത്തിൽ നേരിടും.














































































