കൊച്ചി: മരടിൽ രണ്ട് കണ്ടെയ്നർ പഴകിയ മീൻ പിടിച്ചു.ദുർഗന്ധത്തെത്തുടർന്ന് നഗരസഭ നടത്തിയ പരിശോധനയിലാണ് മീൻ കണ്ടെത്തിയത്. ആന്ധ്രപ്രദേശ് റജിസ്ട്രേഷനിലുള്ള ലോറികളിലാണ് മീൻ സൂക്ഷിച്ചിരുന്നത്. പുഴുവരിക്കുന്ന രീതിയിലാണ് കണ്ടെയ്നറിൽ മത്സ്യങ്ങൾ കണ്ടെത്തിയത്. എവിടെ വിതരണം ചെയ്യാനുള്ള മീനാണ് കണ്ടെയ്നറിൽ എത്തിച്ചതെന്ന് വ്യക്തമല്ല. പുഴുവരിച്ച നിലയിൽ കണ്ടെയ്നറിൽ കണ്ടെത്തിയ മൽസ്യം നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൽസ്യ സാംപിളുകളും പരിശോധനയ്ക്കായി എടുത്തു.













































































