തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20
മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിര്‍ദേശ
പത്രികകള്‍. വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് കൂടുതല്‍ പത്രികകള്‍ -23 വീതം. കുറവ് ഇടുക്കിയിലാണ് -ഒന്‍പതെണ്ണം.
തിരുവനന്തപുരം
-20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂര്‍
-17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14,
ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂര്‍ -13, മാവേലിക്കര -12,
കൊല്ലം -12, പത്തനംതിട്ട -11, കാസര്‍കോട് -11, ആലത്തൂര്‍ -10
എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍.
സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും.
ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം.