കോട്ടയം : കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിൽ ബുധനാഴ്ച രാവിലെ കാണാതായ കിടങ്ങൂർ കൊച്ചുമഠത്തിൽ രവീന്ദ്രൻ നായരുടെ മകൻ ഹരി (34 )യുടെ മൃതദേഹമാണ് ലഭിച്ചത്. രാവിലെ 10 മുതൽ ആരംഭിച്ച തെരച്ചിലിനൊടുവിൽ ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഫയർഫോഴ്‌സിനും, സ്കൂബ ടീമിനും പുറമെ ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർജൻസി സംഘവും, നന്മക്കൂട്ടം പ്രവർത്തകരും എത്തി.
രാവിലെ 9:30 യോടാണ് ഹരി കടവിലെത്തിയത്. ആറിന്റെ വശത്ത് കൂടി നടക്കുന്ന ഹരിയെ മറ്റൊരാൾ കണ്ടിരുന്നു. തുടർന്ന് കാണാതാവുകയായിരുന്നു ഇയാളുടെ വസ്ത്രവും ചെരിപ്പും മൊബൈലും കടവിൽ നിന്നും കണ്ടെത്തി. തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.ആന പാപ്പാനായിരുന്ന ഹരി തിരുനക്കരയിലും കൊല്ലത്തും ജോലി ചെയ്തിട്ടുണ്ട്.കുറച്ചുകാലമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അവിവാഹിതനാണ്. അമ്മ ലക്ഷ്മി, സഹോദരൻ ജയകുമാർ.













































































