കേജ്‌രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണു തിഹാർ ജയിലിനു മുന്നിലെത്തിയത്.
ജയിലിനു പുറത്തിറങ്ങിയ കേജ്‌രിവാൾ കാറിന്റെ സൺറൂഫിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഭാരത് മാതാ കി ജയ്, വന്ദേമാതരം, ഇൻക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചശേഷമാണ് കേജ്‌രിവാൾ സംസാരിച്ചുതുടങ്ങിയത്. ''എന്റെ കഴിവ് അനുസരിച്ചാണ് ഞാൻ ഏകാധിപത്യത്തിന് എതിരെ പോരാടുന്നത്. എന്നാൽ ഈ രാജ്യത്തെ 140 കോടി ജനങ്ങൾ അതിനെതിരെ പോരാടാൻ എനിക്കൊപ്പമെത്തി. നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഈ രാജ്യത്തെ കോടിക്കണക്കിനുപേർ എന്നെ അനുഗ്രഹിച്ചു. സുപ്രീം കോടതിക്കും നന്ദി. ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്. ഉടൻ പുറത്തിറങ്ങുമെന്നു ഞാൻ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്.
ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും''– അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.