കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ ഉണ്ടായ സംഘർഷത്തിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച 3 എസ്.എഫ്.ഐ പ്രവർത്തകർ പിടിയിൽ. ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ നേതാക്കളായ രണ്ടാം വർഷ വിദ്യാർത്ഥി ഗൗതം, മൂന്നാം വർഷ വിദ്യാർത്ഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ആക്രമണത്തിൽ 15 എ.ഐ.എസ്.എഫ് പ്രവർത്തകർക്കാണ് പരുക്കേറ്റത്. സംഘർഷത്തിൽ തങ്ങളുടെ നാല് പ്രവർത്തകർക്ക് പരിക്കേറ്റതായി എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
