തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി. സിബിഐ ക്ലീൻചിറ്റ് നൽകിയെന്ന വാർത്ത വന്നതിന് പിന്നാലെ ഹർജി നൽകില്ലെന്നും, ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ലെന്നും ആയിരുന്നു പരാതിക്കാരി പറഞ്ഞത്. എന്നാൽ പരാതിക്കാരി മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹർജി നൽകുമെന്നും, നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി.
