ഗവര്‍ണര്‍ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും നീതി തേടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ജനങ്ങളുടെ താല്‍പ്പര്യമാണ് സുപ്രീംകോടതിക്ക് മുന്പില് അവതരിപ്പിച്ചിരിക്കുന്നത്. ഭരണം സുഗമമായി മുന്നോട്ട് പോകണം. അതിന് നിയമസഭ പാസാക്കുന്ന നിയമം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിക്കണം. ഗവര്‍ണറാണ് തെറ്റ് തിരുത്തേണ്ടത്. സുധാകരന്റെ പ്രസ്താവന ഇടത് പക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചത് മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു.