ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) 2025-26 അധ്യയന വർഷത്തേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7, രാത്രി 11.50 വരെ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jnuee.jnu.ac.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
മൂന്ന് വിഭാഗങ്ങളിലായാണ് പിഎച്ച്ഡി പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. ജെആർഎഫ്, നെറ്റ്, ഗേറ്റ് എന്നിവയിലൂടെ (സ്കൂൾ ഓഫ് എഞ്ചിനീയറിംഗിന് മാത്രം ബാധകം). ഔദ്യോഗിക ഇ-പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്നതുപോലെ അക്കാദമിക്, പരീക്ഷാധിഷ്ഠിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം. ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗത്തിനും – JRF, NET, GATE എന്നിവയ്ക്ക് – പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
ഔദ്യോഗിക ഷെഡ്യൂൾ അനുസരിച്ച്, ജൂലൈ 8 നും 9 നും ഇടയിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫോമുകൾ എഡിറ്റ് ചെയ്യാൻ കഴിയും. ജെഎൻയു അവരുടെ ആദ്യ മെറിറ്റ് ലിസ്റ്റ് ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിലേക്കുള്ള പ്രീ-എൻറോൾമെന്റും ഫീസ് പേയ്‌മെന്റും ഓഗസ്റ്റ് 11 മുതൽ 13 വരെ നടക്കും. തുടർന്ന് ഓഗസ്റ്റ് 18 മുതൽ 21 വരെ ആണ് ഫിസിക്കൽ വെരിഫിക്കേഷൻ നടക്കുന്നത്.