ഐഎസ്‌എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോൽപ്പിച്ചത്.
ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് നോവ സദോയി ആണ് പെനാൽറ്റിയിലൂടെ വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 2 പേർ റെഡ് കാർഡ് കണ്ട് പുറത്തായത് മൂലം 30 മിനിറ്റോളം 9 കളികാർ ചേർന്നാണ് പഞ്ചാബിൻ്റെ ആക്രമണത്തെ നേരിട്ടത്.