കോട്ടയം ജില്ല ജനറൽ ആശുപത്രിയുടെ അമ്മതൊട്ടിലിൽ നിന്ന് പെൺകുഞ്ഞിനെ ലഭിച്ചു. ഇന്ന് പുലർച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിന് രണ്ട് മാസം പ്രായം തോന്നിക്കുന്നുണ്ട്.
ആശുപത്രി അധികൃതർ കുഞ്ഞിനെ ഏറ്റെടുത്ത് കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
കുഞ്ഞ് ആരോഗ്യവതിയാണ്.
ഡിസ്ചാർജ് ചെയ്ത ശേഷം ശിശുക്ഷേമ സമിതി, കുഞ്ഞിന്റെ തുടർ സംരക്ഷണം ഏറ്റെടുക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.