തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം.കെഎസ്‌യു പ്രവര്‍ത്തകര്‍ മേയറെ വീടിനുമുന്നില്‍ കരിങ്കൊടിയുമായി തടഞ്ഞു.

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. മേയറുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ബിജെപി മേയറുടെ ഓഫിസ് ഉപരോധിക്കുകയാണ്. കോണ്‍ഗ്രസ് അനിശ്ചികാല സത്യാഗ്രഹം തുടങ്ങി.