പാലക്കാട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു.പാലക്കാട് കള്ളിക്കാട് കെ.എസ്.എം. മൻസിലിൽ അയൂബ് (60) ആണ് മരിച്ചത്. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്. മരുമകൻ്റെ ബിസിനസ് ആവശ്യത്തിനായിട്ടാണ് വീട് ഉൾപ്പെടെ പണയപ്പെടുത്തി അയൂബിൻ്റെ പേരിൽ വായ്പയെടുത്തത്.ലോൺ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമത്തിൽ ഇന്നു രാവിലെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.
