കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച സംഭാവനകളുടെ വിശദമായ കണക്ക് പുറത്ത് വിട്ട് ബി ജെ പി. 6073 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. ഇത് തൊട്ടുമുൻപത്തെ വർഷത്തേക്കാള്‍ 53 ശതമാനം കൂടുതലാണ്. 2023-24 കാലത്ത് ബിജെപിക്ക് 3967 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 42 ശതമാനവും അന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് ലഭിച്ചത്.
എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലാതായതോടെ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാർഗം. ഇതിലൂടെ എത്തിയ 2811 കോടി രൂപയില്‍ 3112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. അവശേഷിക്കുന്ന 2,961 കോടി രൂപ വ്യക്തികളും കോർപ്പറേറ്റുകളും ബിജെപിക്ക് നല്‍കിയതാണ്.














































































