കോവിഡ് പ്രതിസന്ധിയിലും തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും.
ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങിക്കുന്ന തിരക്കിലാണ് എല്ലാവരും.
എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലും കഴിഞ്ഞ കൊല്ലത്തിനു സമാനമായി കോവിഡിന്റെ ഇടയിലാണ് ഓണം.
ലോക് ഡൗണിൽ നിന്ന് ഇളവ് നേടി പുറത്തിറങ്ങിയവര്‍ കമ്പോളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഉത്രാട പാച്ചിലിന്റെ പഴയ പെരുമയില്ലെങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ഉത്സവ സീസണിന്‍െറ ആഘോഷപ്പെരുമ പൊതുവിപണയെയും ഉണര്‍ത്തിയിട്ടുണ്ട്. സമ്പദ് സമൃദ്ധിയുടെ നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ് നാട്.












































































