കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കാറിൽ രണ്ട് കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തി. MVD യും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇത് തീ ആളിപടരാൻ ഇടയാക്കി.എയർ പ്യൂരിഫയറിലേക്കും തീ പടർന്നു. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ണൂർ ആർഡിഒ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കാറിൽ എക്സ്ട്രാ ഫിറ്റിംങ്സുകളും കണ്ടെത്തിയിരുന്നു. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാൽ ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിൽ ആഴം കൂട്ടിയെന്നാണ് റിപ്പോർട്ട്. പെട്രോൾ ടാങ്കിന് തീപിടിക്കുന്നതിന് മുൻപ് ഫയർ ഫോഴ്സ് തീയണച്ചു. പെർഫ്യൂം, സാനിറ്റൈസർ പോലുള്ള വസ്തുക്കൾ തീപടരാൻ കാരണമായേക്കാം.
