കോട്ടയം: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.














































































