കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി രേഖപ്പെടുത്തി കെ മുരളീധരൻ. തന്നെ പിന്തുണക്കുന്ന കെ എം ഹാരിസിനെ ഒഴിവാക്കിയതിൽ കെ മുരളീധരൻ അമർഷം രേഖപ്പെടുത്തി. മുരളി മുന്നോട്ട് വെച്ച ഒറ്റപ്പേര് ഹാരിസിന്റേതാണ്. ന്യൂനപക്ഷ സെൽ വൈസ് ചെയർമാനാണ് ഹാരിസ്.
ചാണ്ടി ഉമ്മനെ കെപിസിസി ഭാരവാഹി ആക്കാത്തതിൽ അനുകൂലികൾ അതൃപ്‌തരാണ്. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു വർഷം മുമ്പ് അപമാനിച്ച് പുറത്താക്കിയെന്നായിരുന്നു പ്രതികരണം.