കാഞ്ഞിരപള്ളി - കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ യു ഡി എഫിന് ,11 ൽ 11 ഉം നേടി ഉജ്വല വിജയം കരസ്ഥമാക്കി. വിജയികളായ സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്,തോമസ് ജോസഫ് ഞള്ളത്തുവയലിൽ ,ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ ,റ്റോജി വെട്ടിയാങ്കൽ ,ദിലീപ് ചന്ദ്രൻ പറപ്പള്ളിൽ ,രാജു ജോർജ് തെക്കുംതോട്ടത്തിൽ ,ബിജു ശൗര്യാംകുഴി ,സുനിജ സുനിൽ ,ആനിയമ്മ ജോയി കിഴക്കേത്തലക്കൽ,ജെസ്സി ബിനോയി വട്ടവയലിൽ ,സാബു എം ജി മുതുകാട്ടുവയലിൽ എന്നിവരാണ് വിജയിച്ചു. .യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി തോമസ് കുന്നപ്പള്ളി, ചെയർമാൻ ബിജു പത്യാല, കൺവീനർ ജോയി മുണ്ടാംപള്ളി, കാഞ്ഞിരപ്പളളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി. ജീരാജ്, ഡി സി സി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി എന്നിവരുടെ നെതൃത്വത്തിലാണ് യൂ ഡി എഫ് മത്സരിച്ചത് . അധികാരത്തിലെത്തിയാൽ വിലത്തകർച്ച മൂലം ബുദ്ധിമുട്ടിലായ റബർ കർഷകരെ സഹായിക്കുന്നതിനുവേണ്ടി നൂതന പദ്ധതികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരുന്നു ..മേഖലയിലെ ഇതര സഹകരണ സംഘങ്ങളുമായി ചേർന്ന് റബറിന്റെ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവുമാണ് വിഭാവനം ചെയ്യുന്നത്.കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഭരണസമിതിക്ക് രണ്ടുവർഷം കൂടി കാലാവധി ബാക്കിനിൽക്കേ അഞ്ച് എൽഡിഎഫ് അംഗങ്ങൾ രാജിവച്ചുകൊണ്ട് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയായിരുന്നു.എൽഡിഎഫ് അംഗങ്ങളുടെ അധികാരമോഹം മറച്ചുവയ്ക്കാൻ യുഡിഎഫ് ഭരണസമിതി ക്രമവിരുദ്ധമായി വായ്പ നൽകിയെന്ന് നുണ പ്രചരിപ്പിക്കുകയാണ്. എൽഡിഎഫ് പാനലിൽ മത്സരിക്കുന്ന നാല് സ്ഥാനാർഥികളുടെ നാമനിർദേശപത്രികകളിൽ നിയമപരമായി വീഴ്ചകളുണ്ട്.ആറുമാസം മാത്രം അധികാരത്തിലിരുന്ന സ്റ്റനിസ്ലാവോസ് ഡൊമിനിക് വെട്ടിക്കാടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിന്റെ പിരിഞ്ഞുകിട്ടാനുള്ള കുടിശികകൾ 42 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറച്ചു.നീതി മെഡിക്കൽ സ്റ്റോർ, ലാഭകരമായഫലവൃക്ഷകൃഷി ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. കുരിശുകവലയിൽ പുതിയ കോ-ഓപ്പറേറ്റീവ് ടവർ നിർമിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറായതായും നേതാക്കൾ പറഞ്ഞിരുന്നു.