ഒളിക്കര സ്വദേശി റിജോ (25), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് നിഗമനം.
സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്.
ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.












































































