വിദ്യാർഥികൾക്കുള്ള യാത്രാ ഇളവിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. 25 വയസിനു മുകളിലുള്ളവർക്ക് ഇനി കൺസഷനില്ല.അതേസമയം വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് മിനിമം 5 രൂപയാക്കി വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസ്സുകളും ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സെക്രട്ടറി രാജ് കുമാർ കരുവാരത്ത് പറഞ്ഞു.സ്വകാര്യ ബസ്സുകളിലെ കൺസഷൻ യാത്രയുടെ ഉയർന്ന പ്രായപരിധി 27 വയസ്സായി ഉയർത്തണമെന്ന ശുപാർശയിൽ സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ല. മാർച്ച് മൂന്നിനകം ബസ്സുടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ ഏപ്രിൽ മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
