പവന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 74,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപ വർധിച്ച് 9,315 രൂപയായി. ഇതോടെ, സ്വർണ വില ഈ മാസം വീണ്ടും 75,000 തൊടുമെന്ന പ്രതീതിയാണ് വിപണിയിലുള്ളത്. ഇന്നലെ ഒരു പവന് 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണവിലയില്‍ ഓഗസ്റ്റ് 21നാണ് വര്‍ധനയുണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.