പത്തനംതിട്ട: മേലെ വെട്ടിപ്രത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളെ ഇടിച്ച് ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30 യോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാർ എതിർവശത്ത് കൂടി വരികയായിരുന്ന ബൈക്കുകളെ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാല് പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരണപ്പെട്ടു.
