ന്യൂഡല്‍ഹി: ഭാരതത്തിന്റെ അഭിമാനമായ അഭിനന്ദന് വര്ധമാന് വീരചക്ര പുരസ്ക്കാരം. പരമവീര ചക്ര മഹാവീര്‍ ചക്ര കഴിഞ്ഞാല്‍ നല്കുന്ന ബഹുമതിയാണ് വീരചക്ര. അഭിനന്ദന് വര്ധമാന് വീരചക്ര പുരസ്ക്കാരം നല്കാന് വായുസേന നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിട്ടതിനാണ് വായുസേന അഭിനന്ദനെ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ സ്വാതന്ത്ര്യദിനത്തില്‍ വീര്‍ ചക്രയ്ക്ക് സമ്മാനിക്കും.