കൊച്ചിയിൽ ലഹരി പരിശോധന കർശനമാക്കി. നിരീക്ഷണത്തിനായി കൺട്രോൾ റൂം തുറന്നു. ന്യൂ ഇയർ ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ കർശന ജാഗ്രതയും ആയി ഏജൻസികൾ. എക്സൈസ്, പോലീസ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിൽ ജനുവരി മൂന്നുവരെ നീണ്ടുനിൽക്കുന്ന പ്രത്യേക പരിശോധനകൾ ജില്ലയിൽ നടക്കും. സംസ്ഥാനത്ത് ഏറ്റവും അധികം ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ല എന്ന നിലയിലാണ് കടുത്ത നടപടി. പ്രതിരോധ നടപടി എന്ന നിലയിൽ എക്സൈസ് നേതൃത്വത്തിൽ നിരീക്ഷണത്തിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനുവരി മൂന്നുവരെ കൺട്രോൾ റൂം പ്രവർത്തിക്കും.
