കാഞ്ഞിരപ്പള്ളി - കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ജി എസ് വൈ സ്കീമിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ പണി പൂർത്തീകരിച്ച ആനക്കല്ല് - പൊടിമറ്റം റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവ്വഹിച്ചു. നാഷണൽ ഹൈവെയിൽ നിന്നും 3 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് കൊല്ലം-തേനി ദേശീയ പാതയും ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൈപാസായി ഉപകരിക്കും. ശബരിമല അയ്യപ്പ ഭക്തർക്ക് കാഞ്ഞിരപ്പള്ളി ടൗൺ ഒഴിവാക്കി സഞ്ചരിക്കുന്നതിനും , 3. 17 കോടി രൂപാ മുടക്കി പൂർത്തീകരിച്ച ഈ റോഡ് സഹായിക്കും..
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജജലാൽ , ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ജോളി മടുക്കക്കുഴി, ഡയസ് കോക്കാട്ട്, റ്റി എം ഹനീഫ, ബിനു മറ്റക്കര , വിമല ജോസഫ്, ജിജി ഫിലിപ്പ്, , , ജോണിക്കുട്ടി മഠത്തിനകം , ബീനാ ജോസഫ് , , പി.കെ ബാലൻ, കെ.ജെ.തോമസ് കട്ടയ്ക്കൽ, സി.കെ.ഹംസ, പി.എം. സെയ്നുലാബ്ദീൻ, സിബി നമ്പുടാകം, ബിനു ഡോമിനിക്ക് , വക്കച്ചൻ അട്ടാറു മാക്കൽ, പ്രൊഫ