കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്‌സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 തിങ്കളാഴ്ച " പാടാം ആർക്കും പാടാം ഒപ്പം മിമിക്രിയും" എന്ന സംഗീത പരിപാടി പാമ്പാടിയിൽ നടത്തുന്നു.
സമൂഹത്തിൽ പാടാനും മിമിക്രി ചെയ്യാനും കഴിവുള്ള ധാരാളം കലാകാരൻമാർ ഉണ്ടെങ്കിലും അവസരം ലഭിയ്ക്കാത്തവർക്കായി കഴിവുകളെ പ്രദർശിപ്പിക്കുന്നതിനായി അവസരമൊരുക്കുകയാണ് സവാബ്. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയി ഉദ്ഘാടനം ചെയ്യും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിയ്ക്കും. തുടർന്ന് സംഗീത - മിമിക്രി പരിപാടിയും നടക്കും.
പങ്കെടുക്കുന്നവർക്കെല്ലാം പതക്കങ്ങളും നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരി ഡോ. നിരണം രാജൻ, പ്രസിഡന്റ് സാബു ഐക്കരേത്ത് , ജനറൽ സെക്രട്ടറി മധു.ഡി. വായ്പ്പൂര്, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, ഖജാൻജി ഷാജി പഴൂർ, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീ ദേവി ശ്രീകുമാർ , കോഡിനേറ്റർ ഹേമ ആർ.. നായർ ,h പ്രോഗ്രാം കൺവീനർ സന്തോഷ് മല്ലപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ നമ്പരിൽ ബന്ധപ്പെടുക. 9745953541, 8281274011,
8606123499.













































































