തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഷഹാനയെയാണ് ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.