പോത്തന്‍കോട് അണ്ടൂര്‍ക്കോണം ആന താഴ്ച്ചിറയില് കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ച് തകര്‍ത്ത് കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ അപഹരിച്ചതായി പരാതി. നെയ്യാറ്റിന്‍കര തൊഴുകല്‍ റോഡരികത്ത് പുത്തന്‍വീട്ടില്‍ സുനിലിന്റെ കാറില്‍ നിന്നാണ് പണം അപഹരിച്ചത്. സംഭവത്തെ തുടര്‍ന്ന് സുനില്‍ മംഗലപുരം പൊലീസില്‍ പരാതി നല്കി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കരാര്‍ പണികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സുനില്‍ ആന താഴ്ച്ചിറ ബണ്ട് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയത്.
കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം പണിസ്ഥലത്ത് പോയി തിരിച്ചു വരുമ്ബോഴാണ് കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നത് കാണുന്നത്.