കൊച്ചി നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശിനിയായ യുവതിയുടെ പങ്കാളിത്തവും അന്വേഷിച്ച് പോലീസ്. പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച സമയത്ത് കാറിനുള്ളിൽ ഒരു യുവതി ഉണ്ടായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു.
അറസ്റ്റിലായവർക്ക് രാസലഹരി ഇടപാടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വാഹന പരിശോധനയ്ക്കിടെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ സന്തോഷിനെ കാറിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പ്രതികളെ കൊല്ലം ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പ്രതികളെ കൊല്ലം ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരാണ് പിടിയിലായത്.














































































