പാലാ രാമപുരത്ത് ജ്വല്ലറിക്കുള്ളിൽ വച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു. രാമപുരം കണ്ണനാട്ട് ജൂവലറി ഉടമ കെ. പി അശോകൻ (54) നാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 60 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ അശോകനെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ കുറിച്ച് രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. രാമപുരം പോലീസ് സ്റ്റേഷന് സമീപത്താണ് ജൂവലറി പ്രവർത്തിക്കുന്നത്.