ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ജി. എസ്. ബാജ്പായ് പറഞ്ഞു. അടുത്ത അക്കാദമിക് വർഷം മുതൽ നിയമ വിഷയങ്ങളിൽ ലക്ചറർ സീരീസ് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അത്യാധുനിക ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും.