തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ എസ്ഐടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേതാക്കൾക്കെതിരെ ആരോപണം വന്നപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. കോടതി പറഞ്ഞത് തന്ത്രിക്കെ തിരെ തെളിവില്ലെന്നാണെന്നും സതീശൻ പുതുയുഗയാത്രയ്ക്കിടെ കൊച്ചിയിൽ പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്‌താലും മുൻ മന്ത്രിയെ അറസ്റ്റ് ചെയ്‌താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും എന്ത് കാരണത്തിൻ്റെ പേരിലാണ്, അവർക്ക് എന്ത് പങ്കാളിത്തമാണ് അതിനകത്ത് ഉള്ളതെന്ന് പറയണം. ഒരു തെളിവും ഇല്ലാതെ, കുറ്റകൃത്യത്തിൽ ഒരു പങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലിൽ ഇട്ടത് എന്തിനാണെന്ന് എസ്ഐടി പറയണം.
സിപിഎം നേതാക്കൾക്കെതിരായുള്ള ആരോപണങ്ങൾക്ക് മൂർച്ച വച്ചപ്പോൾ അതിൽ നിന്നും വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്‌തത് എന്നൊരു ആരോപണമുണ്ട്. തന്ത്രിയെ പോലാരാളെ അറസ്റ്റ് ചെയ്യുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ പങ്കാളിത്തം എന്തു കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പറഞ്ഞില്ലെന്നും സതീശൻ പറഞ്ഞു.














































































