118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിന് പിന്നാലെ ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെക്ക് നീണ്ട ചർച്ചകൾക്ക് ശേഷം 119 എം എൽ മാരുടെ പിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞ മെയ് 10ന് എന്നാണ് സൂചന. ഇടതുപാർട്ടികൾ അടക്കം പിന്തുണച്ചു. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.











































































